about us

 ചെരുവത്തൂര്‍ കാട്ങ്കൊട്ഉംഅനുബന്ധദ്വീപുകളും കാസര്‍ഗോഡ് ജില്ലയുടെ സ്വപ്നസൗന്ദര്യദേശമായി വര്‍ത്തിക്കുന്നത് പ്രകൃതിരമണീയത കൊണ്ടും തനതു പാരിസ്ഥിതിക പ്രത്യേകതകള്‍കൊണ്ടുമാണ്. ഈ തീരമുണ്ടായത് എപ്പോഴാണെന്ന് ആലോചിച്ചാല്‍കോടി വര്‍ഷമെന്ന ഭൂമീപ്രായത്തിലേക്കൊണ് ഇതു രൂപീകൃതമായതെന്ന ഉത്തരത്തിലേക്കാവും ഭൗമശാസ്ത്ര പഠനങ്ങള്‍ നമ്മെ നയിക്കുക.

ലഭ്യമായ തെളിവുകളെല്ലാം പരിശോധിച്ചാല്  1500 വര്ഷത്തില്‍ കുറവുമാത്രമാണു പ്രായമെന്ന് വ്യക്തമാകും.അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായി കുറഞ്ഞ ആയുസ്സുള്ള സ്ഥലത്ത് ഉറപ്പുള്ള ഒരു ഹൃസ്വകാലസാംസ്കാരിക പാരിസ്ഥിതിക ചരിത്രം അവകാശപ്പെടാനുണ്ടാകും.മണ്ണ്, ജലം,വായു,കടല് എന്നിവയുടെ പാരിസ്ഥിതിക ബന്ധം ലോലവും എളുപ്പത്തില് തകരാന് സാധ്യതയുള്ളതിനാലും ഓരോ ഇടപെടല് നടത്തുമ്പോഴും ആഴത്തിലുള്ള ചിന്ത അനിവാര്യമായി മാറുകയാണ‍്.ഇവിടെ ഉണ്ടാകുന്ന ഏതോരു ചെറിയ തകര്ച്ചയും എന്നന്നേക്കുമായി ബാധിക്കുക ജനജീവിതത്തേയാണ‍്.അതിനാല് പാരിസ്ഥിതിക ബന്ധം തകര്ക്കാത്ത പ്രവര്‍ത്തനങ്ങളാണ‍് നമുക്കാവശ്യം

അരബിക്കട്ലിന്റെയും കവ്വായികായലിന്റെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്നാണ‍് വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന മാടുകള്‍.മുതലകളുടെ വിശ്രമകേന്ദ്രമായിരുന്ന മാടുകള്‍ സൂര്യപ്രകാശം നേരിട്ട് സ്വീകരിക്കേണ്ട ജീവികളുടെ കളിചിരിസ്ഥലമാണ‍്.പീച്ചാളി ഞണ്ട്,നീര്ന്നായ,പുറന്തോടുള്ള ജീവികള്‍ ചിപ്പികള്‍ തുടങ്ങിയവ മാടിന് പരിസരത്ത് എത്തിച്ചേരാറുണ്ട്.ഉപജീവനത്തിനായി ഇളമ്പക്ക(കക്ക) ശേഖരിക്കുന്ന വീട്ടമ്മയ്ക്ക് മറ്റൊരു ഇടത്താവളമാകുമ്പോള്‍ കുട്ടികള്‍ക്ക് മീന്പിടിക്കാനും ഞണ്ടുപിടിക്കാനുമുള്ള നാടുതന്നെയാണിത്.മാടിനു സമീപത്തെ ചെറിയ ഒഴുക്ക് വലക്കാര്ക്ക് ഇഷ്ടമാണ‍്.ഈ ഒഴുക്കില് മത്സ്യം മതിച്ചുപുളയുമെന്നതുതന്നെയാണ‍് കാരണം.
വപ്പിലമട് ,പരന്തന്റെമട്തുടങ്ങിയ 20 മാടുകള്‍ ഇവിടെയുണ്ടായിരുന്നു. മാട് ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതിനാല് ഒരുപാട് ശൈലികള്‍ക്ക് ഇത് ഹേതുഭൂതമായിട്ടുണ്ട് ?
'മണിയമ്മാട്ടിലെ കുറുക്കനെപ്പോലെ' എന്നൊരു പ്രയോഗം തന്നെയുണ്ട്.വിശാലമായി പരന്നുകിടക്കുന്ന മണിയമ്മാട്ടില്‍ ഇരതേടിയെത്തിയ കുറുക്കന് വേണ്ടത്ര തീറ്റ കണ്ട്ആര്ത്തിയോടെ കഴിക്കാന് തുടങ്ങി.വേലിയേറ്റം വരുന്നതറിയാതെ വയറു നിറക്കല് തുടര്ന്നു.പോകാനൊരുങ്ങുമ്പോഴാണ‍് നില്ക്കുന്ന സ്ഥലത്തിന്റെ ചുറ്റും വെള്ള മെത്തിയത്കുറുക്കനറിയുന്നത്.വെള്ളം വീണ്ടും ഉയര്ന്നപ്പോള്‍ കുറുക്കനെന്തു സംഭവിച്ചുവെന്നത് ഊഹിക്കാമല്ലോ? മുന്പിന് കാര്യങ്ങള് മനസ്സിലാക്കിയേ ഏതു പ്രവൃത്തിയായാലും അതിലേര് പ്പെടാവൂു എന്ന ധ്വനി നല്കുന്ന ഈ പ്രയോഗം മാടിലെ കുറുക്കനോടൊപ്പം കായല് ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണെന്ന അറിവുകൂടിയാണ‍് നല്കുന്നത്
ഭൂമിയിലെ ഏതുപ്രദേശത്തിനും അതിന്റെതായ ധര്മ്മമുണ്ട്.അത് മറ്റ് പലതിനേയും നിീലനിര്ത്തുന്ന ഒരു കണ്ണികൂടിയായിരിക്കും....അനിയന്ത്രിതമായ തോതില് മണ്ണെടുത്ത് മാട് നഷ്ടപ്പെടുത്തിപ്പോള്‍ ചവിട്ടി നില്ക്കാനുള്ള മണ്ണാണ‍് നഷ്ടപ്പെട്ടതെന്ന് നാം എന്നാണ‍് ഓര്ക്കുക? ജീവികള്ക്കുള്ള അടിമണ്ണും തീറ്റയും ഇല്ലാതാക്കിയപ്പോള് അതിന‍് പ്രത്യക്ഷമായോ പരോക്ഷമായോ കാരണക്കാരായി തീര്ന്നില്ലെന്ന് പറയാന് മാത്രം നമ്മുടെ കയ്യുകള് ശുദ്ധമാണോ? ചിന്തകള് നിര്മ്മലമാണോ? ഖുറാനും വേദവും പോലുള്ള അനുശാസിക്കുന്ന വിധം പ്രകൃതി തകര്ക്കുന്നതിലേക്കല്ല,പരിപാലിക്കുന്നതിലേക്ക് കാലടി ചലിപ്പിക്കാന് നമുക്ക് നേരമായി.

2 comments:

  1. സ്കൂളിന്റെ ചരിത്രം ഉള്‍പ്പെടുത്തുമല്ലോ

    ReplyDelete